കാഴ്ചക്കാരുടെ എണ്ണത്തിൽ ഇടിവ്; വരുമാനത്തെ ബാധിച്ചു; 7000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി

Spread the love

സാൻ ഫ്രാൻസിസ്‌കോ: ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഡിസ്നിയും. ഏഴായിരം ജീവനക്കാരെയാണ് ഡിസ്നി ബുധനാഴ്ച പിരിച്ചുവിട്ടത്. ഡിസ്നിയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസിൽ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വൻ വരുമാനനഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. ഇതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് ഡിസ്നിയെ നയിച്ചത്.

2021-ലെ വാർഷിക റിപ്പോർട്ട് പ്രകാരം ഒരുലക്ഷത്തിതൊണ്ണൂറായിരത്തോളം പേർ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഡിസ്നിയിൽ ജോലി ചെയ്യുന്നുണ്ട്. അതിൽ എൺപതു ശതമാനം പേരും മുഴവൻ സമയ ജീവനക്കാരായിരുന്നു. എന്നാൽ ഡിസ്നി പ്ലസിന്റെ വരിക്കാരുടെ എണ്ണം മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഡിസംബർ 31-ന് ഒരു ശതമാനം കുറഞ്ഞ് 168.1 ദശലക്ഷം ഉപഭോക്താക്കളായി. ഇതാണ് കൂട്ടപ്പിരിച്ചുവിടലിനു കാരണമായി കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *