വിഴിഞ്ഞം പ്രധാനപ്പെട്ട തുറമുഖമാക്കും; പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തി
ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെക്കുന്നതായി ധനമന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ് ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.
സമുദ്രഗതാഗതത്തിലെ 3040 ശതമാനം ചരക്ക് നീക്കവും നടക്കുന്ന സമുദ്ര പാതയിലാണ് വഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. നമ്മുടെ രാജ്യത്തിനും സമീപരാജ്യങ്ങള്‍ക്കും ചരക്ക് കൈമാറുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വാതായനമാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ പ്രധാന നഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളര്‍ന്ന് വന്നത് ഇത്തരം കൈമാറ്റങ്ങളിലൂടെയാണ് സിഗപ്പൂര്‍, ദുബായ്, ഷാംഗ്ഹായ് തുടങ്ങിയ തുറമുഖ നഗരങ്ങളുടെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്.