ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ്,എല്ലാത്തിനും അധിക നികുതി’: രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജററില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും.ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിത്.എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു.നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സര്‍ക്കാര്‍ ചെയ്യുന്നു .ജനങ്ങളുടെ മുകളില്‍ അധിക ഭാരം ചുമത്തുന്നു..ഇതാണോ ഇടത് ബദല്‍ കൊള്ള അടിക്കുന്ന ബജറ്റാണിത്. .കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തം ആണ് ഇപ്പൊള്‍ സംസ്ഥാനം നേരിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *