‘മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം രാജ്യാന്തര ഏജന്‍സികളുടെയും നിക്ഷേപകരുടെയും താത്പര്യം വര്‍ധിപ്പിച്ചു’; ധനമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം രാജ്യാന്തര ഏജന്‍സലികളുടെയും സംസ്ഥാനത്തെ നിക്ഷേപകരുടെയും താത്പര്യം വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. യൂറോപ്പ് സന്ദര്‍ശനത്തില്‍ വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സുരക്ഷാ പദ്ധതികള്‍, സംരഭകത്വം, ദുരന്ത നിവാരണം, മത്സ്യബന്ധനം, ടൂറിസം എന്നീ മേഖലകളിലെ വിദഗ്ധരുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തി.
അക്കാദമിക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് അക്കാദമിക് എക്സ്ചേഞ്ച്. സഹകരണ ഗവേഷണം, പഠനങ്ങള്‍ എന്നിവ ആരംഭിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. കൂടാതെ ഈ മേഖലയില്‍ കേരളത്തിന് അനുകൂലമായ ചില മാതൃകള്‍ സ്വീകരിക്കാനും ചര്‍ച്ചകളില്‍ തീരുമാനമായതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു