അരിക്കൊമ്പന്‍’ വീണ്ടും നാട്ടിലിറങ്ങി, ചിന്നക്കനാല്‍ ആദിവാസി കോളനിയിലെ ഷെഡ് തകര്‍ത്തു

Spread the love

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയില്‍ ഒരു ഷെഡ് അരിക്കൊമ്പന്‍ തകര്‍ത്തു. ഷെഡിലുണ്ടായിരുന്ന യശോധരന്‍ രക്ഷപെട്ടത് തലനാരിഴക്ക്.പുലര്‍ച്ചെ നാലു മണിയോടെയാണ് ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ അരിക്കൊമ്പനെത്തിയത്. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 301 കുടുംബങ്ങളെ കുടിയിരുത്തിയ സ്ഥലമാണ് മുന്നൂറ്റിയൊന്ന് കോളനി. യശോധരന്‍ കടന്നുറങ്ങിയിരുന്ന കുടിലാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. പാത്രങ്ങളും സാധനങ്ങളുമെല്ലാം തട്ടിത്തെറിപ്പിച്ചു. യശോധരന്‍ തന്റെ കയ്യിലുണ്ടായിരുന്ന പന്തം കത്തിച്ച് സമീപത്ത് ഉണങ്ങിക്കിന്നിരുന്ന പുല്ലിലേക്ക് എറിഞ്ഞു. തീ കത്തുന്നതു കണ്ടതോടെ അരിക്കൊമ്പന്‍ അവിടെ നിന്നും പിന്മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ബി എല്‍ റാവില്‍ നിന്നും ആനയിറങ്കല്‍ ഭാഗത്തേക്ക് അരിക്കൊമ്പനെ തുരത്തിയിരുന്നു. 301 കോളനിയില്‍ കാട്ടാന ശല്യം രൂക്ഷമായതിനാല്‍ വീടിനു മുകളില്‍ കുടില്‍ കെട്ടിയാണ് പലരും താമസിക്കുന്നത്. നിരധി പേര്‍ കാട്ടാന ശല്യം മൂലം വീടും സ്ഥലവു ഉപേക്ഷിച്ച് ഇവിടം വിട്ടു പോയിരുന്നു. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഇടുക്കി കളക്ടറേറ്റില്‍ യോഗം ചേരും. പ്രദേശത്തെ അക്രമകാരികളായ മൂന്നു ആനകളെയെങ്കിലും പിടിച്ചു മാറ്റണമെന്നാണ് ജനപ്രതിനിധികളടക്കം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *