കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍
കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയില്‍. പൂക്കോട്ടും പാടത്തു നിന്നാണ് പിടികൂടിയത്. ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനക്കിടെ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്.
പുലര്‍ച്ചെ 1.30 നാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ച് ജൈസല്‍ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്.