നിര്‍മല ജിമ്മി രാജിവെച്ചു, കെ.വി. ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.വി. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസ്-എം പ്രതിനിധി നിര്‍മല ജിമ്മി രാജി വച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം കുമരകം ഡിവിഷന്‍ അംഗമാണ് കെ.വി. ബിന്ദു.
കോണ്‍ഗ്രസിലെ രാധാ വി. നായരായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. 22 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 14 ഉം, യുഡിഎഫിന് ഏഴ് വോട്ടും ലഭിച്ചു. കേരള ജനപക്ഷം സെക്യുലര്‍ അംഗം ഷോണ്‍ ജോര്‍ജ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തെരഞ്ഞെടുപ്പില്‍ ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ വരണാധികാരിയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. സിപിഐയിലെ ശുഭേഷ് സുധാകരനാണ് ഇടതു സ്ഥാനാര്‍ഥി. എരുമേലി ഡിവിഷന്‍ പ്രതിനിധിയാണ്.ഇടതുമുന്നണി ധാരണപ്രകാരം അടുത്ത രണ്ടുവര്‍ഷത്തേക്കാണ് സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനവും, സിപിഐക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കുക. അവസാന ഒരുവര്‍ഷം സിപിഐക്ക് ആണ് പ്രസിഡന്റ് സ്ഥാനം