സമയക്രമം പാലിക്കുന്നതില്‍ അമ്മമാരെ മാതൃകയാക്കണം; പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാര്‍ത്ഥികളില്‍ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ കുറച്ചു കാണേണ്ടതില്ല. സമയക്രമം പാലിക്കുന്നതില്‍ അമ്മമാരെ മാതൃകയാക്കണമെന്നും പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹി തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ പതിനൊന്ന് മണിക്കായിരുന്നു പരിപാടി. 9 മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ളവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്കി.കുട്ടികള്‍ക്ക് പുറമേ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
പല കുടുംബത്തിനും പരീക്ഷകളിലെ മാര്‍ക്ക് സ്റ്റാറ്റസിന്റെ ഭാഗമായി കരുതുന്നു. ക്രിക്കറ്റില്‍ കാണികള്‍ ബാറ്റ്സ്മാന് സിക്സ് അടിക്കാന്‍ ആര്‍ത്ത് വിളിക്കും. എന്നാല്‍ ഓരോ ബോളും എങ്ങനെ ആണെന്ന് നോക്കിയാണ് ബാറ്റ്സ്മാന് കളിക്കുന്നത്. അത് പോലെയാകണം പരീക്ഷകളിലും വിദ്യാര്‍ത്ഥികളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നൂറ്റമ്പതോളം രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും അന്‍പത്തിയൊന്ന് രാജ്യങ്ങളില്‍നിന്നുള്ള അധ്യാപകരുമടക്കം നാല്പത് ലക്ഷത്തോളം പേരാണ് ഇത്തവണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മോദി മറുപടി നല്കി.