കുടുംബ ശ്രീ പരിപാടിക്ക് വാങ്ങിയ ഭക്ഷണം കഴിച്ചു; ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ
കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എട്ടുപേര്‍ പിഎച്ച്സിയില്‍ ചികില്‍സതേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്‍കിയിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. .ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത് .
കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. 9 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി