‘വീട്ടിലെ കാര്യങ്ങളൊന്നും നാട്ടില്‍ പറയാന്‍ പറ്റില്ല’: ഭാമ
നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയില്‍ സജീവമായിരിക്കെ ഭാമ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയും തുടര്‍ന്ന് 2020 ജനുവരിയില്‍ വിവാഹിതയാകുകയും ചെയ്തിരുന്നു. ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭാമ വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരില്‍ സംശയമുണ്ടായി. ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്‌സിലൂടെ അന്വേഷിച്ചിരുന്നു. എന്നാല്‍, ഭാമ പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ഭാമ തന്റെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായി.
ഒരുകാലത്ത് തന്റെ മകളുടെ ചിത്രങ്ങളൊന്നും ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തതോടെ ഭാമ മകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. ഇപ്പോള്‍ ഇതാ വിവാമ മോചന വാര്‍ത്തകള്‍ക്കിടെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ഭാമ. ഷോയില്‍ തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചു.
താന്‍ ഒറ്റപ്പാലംകാരിയാണോ പാലക്കാട് ആണോ എന്നെല്ലാം ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. താന്‍ കോട്ടയംകാരി ആണ്. ഇപ്പോള്‍ കൊച്ചിയിലാണ് താമസം. വീട്ടില്‍ ഭര്‍ത്താവ് എന്താണ് വിളിക്കാറുള്ളത് എന്ന് ചോദിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല, അതെ, ദേ എന്നൊക്കെയാണ് വിളിക്കുക. താന്‍ അപ്പു എന്നാണ് വിളിക്കുക. ശരിക്കും ഞങ്ങള്‍ വീട്ടില്‍ വിളിക്കുന്നതൊന്നും നാട്ടില്‍ പറയാന്‍ പറ്റില്ലെന്നും ചിരിച്ചു കൊണ്ട് ഭാമ പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ ദിവസം ഭാമയുടെ ഭര്‍ത്താവായ അരുണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ച കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’ എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍.
കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ അരുണിന്റെയും ഭാമയുടെയും വിവാഹം ആ വര്‍ഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറിയിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു പിന്നീട് ഇവരുടെ വിവാഹം വരെ എത്തിയത്.