സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥർ ഫോൺ എടുക്കണം; മന്ത്രി എകെ ശശീന്ദ്രൻ
വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉണ്ട്. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഫോൺ എടുക്കുന്നില്ലെന്ന പരാതി എംഎൽഎമാർ ഉൾപ്പെടെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു
ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പിടി സെവനെ(ധോണി)എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റ് ആണ്. വന്യജീവികളെ പ്രകോപിപ്പിച്ചാൽ പ്രതികാരബുദ്ധിയോടെ അവറ്റകൾ പ്രതികരിക്കും. ധോണി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു