മുന്‍കാലപ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ടത് ചിന്ത തന്നെ; തളിവായി സര്‍ക്കാരിന് അയച്ച കത്ത് പുറത്ത്
യുവജന കമ്മീഷന്‍ അധ്യക്ഷന്‍ ചിന്ത ജെറോം മുന്‍കാല പ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ടതിന് തെളിവായി സര്‍ക്കാരിന് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് യുവജനകാര്യ സെക്രട്ടറിക്ക് നല്‍കിയ കത്താണ് പുറത്ത് വന്നത്.കത്ത് നല്‍കിയിട്ടില്ലെന്നായിരുന്നു ചിന്ത പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശബളയിനത്തില്‍ എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചിന്ത തന്നെ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ഇതെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതിനെ സാധുകരിക്കുന്നതാണ് പുറത്ത് വന്ന കത്ത്.
ശമ്പള കുടിശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 2022 ഓഗസ്റ്റിലെഴുതിയ കത്ത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. 2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. 17 മാസത്തെ കുടിശിക മാസം 50000 രൂപ വച്ചാണ് എട്ടര ലക്ഷം രൂപയെന്ന് കണക്കാക്കിയതും അത് അനുവദിച്ചതും.