അനില്‍ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശന്, കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമെന്ന് എം.വി ഗോവിന്ദന്
അനില്‍ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രസ്താവന വ്യക്തിപരമെന്ന് വി ഡി സതീശന് പറഞ്ഞു. പാര്‍ട്ടി നയം അധ്യക്ഷന്‍ വ്യക്തമാക്കി. സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വി ഡി സതീശന് വ്യക്തമാക്കി. ബിബിസി ഡോക്യൂമെന്ററിയിലുള്ളത് സത്യം മാത്രമാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനില്‍ ആന്റണിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.ബിജെപി മാനസിക നിലയുള്ള സുധാകരന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഓരോ വിഷയത്തിലെയും പ്രതികരണത്തില്‍ ദാര്‍ശനിക ഉള്ളടക്കം വേണം. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാന്‍ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബിബിസി ഡോക്യുമെന്ററി കാണണമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്ത് വിഷയം അടഞ്ഞ അധ്യായമാണെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡോക്യുമെന്ററി സെന്സര്ഷിപ്പിനോട് യോജിക്കാനാവില്ലെന്നും ശശി തരൂര്‍ എം.പി പ്രതികരിച്ചു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. സുപ്രിം കോടതി തന്നെ ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുള്ളതിനാല്‍ ഇതിനി വിവാദമാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ബിബിസി ഡോക്യുമെന്ററി പരമാധികാരത്തെ ബാധിക്കുന്നതാണെന്ന അനില്‍ ആന്റണിയുടെ വാദത്തോട് യോജിപ്പില്ലെന്നും ശശി തരൂര്‍ എം.പി വ്യക്തമാക്കി.