ഒരു കുടുംബത്തിന് ഒരു വാഹനമെന്ന നിബന്ധന കൊണ്ടുവരണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ഒരു കുടുംബത്തിന് ഒരു വാഹനം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
അന്തരീക്ഷ മലിനീകരണം ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ഹര്ജിക്കാരന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരാണ് നയപരമായ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അതില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്.