പത്തനംതിട്ട തീപിടുത്തം നിയന്ത്ര വിധേയമായി.രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം ആറ് പേര്‍ക്ക് പൊള്ളലേറ്റു

Spread the love

പത്തനംതിട്ട തീപിടുത്തം നിയന്ത്ര വിധേയമായി.രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം ആറ് പേര്‍ക്ക് പൊള്ളലേറ്റു. ചിപ്പ്‌സ് ഉണ്ടാക്കുന്ന എ – വണ്‍ ചിപ്പ്‌സ് കടയിലെ ഗ്യാസ് സിലണ്ടറില്‍ നിന്നാണ് തീ പടര്‍ന്നത്.തുടര്‍ന്ന് സമീപ കടകളിലേക്ക് തീ പടരുകയായിരുന്നു.അപകടത്തില്‍ അഞ്ച് കടകള്‍ കത്തിനശിച്ചു.കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ചിപ്‌സ് കടകള്‍, മൊബൈല്‍ കട, ചെരുപ്പ് കട തുടങ്ങിയവയാണ് പൂര്‍ണമായും കത്തി നശിച്ചത്.തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.
നഗരത്തിലേക്കുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
വൈദ്യുതി ബന്ധവും വിശ്ചേദിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *