ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു; 21 പേർക്ക് പരുക്ക്
ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു. ഡ്രൈവർ അടക്കം 21 പേർക്ക് പരുക്ക്. സരമായി പരുക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ താനെ സ്വദേശികൾ എത്തിയ വാഹനം ആണ് അപകടത്തിൽപെട്ടത്.