കോണ്‍ക്രീറ്റ് തൂണില്‍ കമ്പിക്ക് പകരം തടിക്കഷ്ണം; ഇത് പൊതുമരാമത്ത് വകുപ്പിന്റെ റോഡുപണി അല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Spread the love

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ റോഡ് പണിയുടെ ഭാഗമായുള്ള കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിനെ പഴിക്കേണ്ടെന്ന തരത്തിലാണ് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാര്‍ത്തയാണ്. മനസ്സില്‍ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചരണം നടത്തുന്നവരുണ്ട്. ചില തെറ്റായ പ്രവണതകള്‍ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ വിമര്‍ശനങ്ങള്‍ അഭിപ്രായങ്ങള്‍ തുടര്‍ന്നും ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. – മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ബണ്ട് പാലത്തിനുവേണ്ടിയുള്ള കോണ്‍ക്രീറ്റ് തൂണിലാണ് കമ്പിക്ക് പകരം തടി ഉപയോ?ഗിച്ചത് നാട്ടുകാര്‍ കണ്ടെത്തിയത്. റീബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് നിര്‍മാണം നടക്കുന്നത്. പഴവങ്ങാടി വലിയപറമ്പില്‍പടിയിലുള്ള ബണ്ടു പാലം റോഡില്‍ പാലത്തി!െന്റ ഡി.ആര്‍. കെട്ടുന്നതിന് കോണ്‍ക്രീറ്റ് ബോണ്ട് തൂണുകള്‍ക്ക് കമ്പി ഉപയോഗിക്കുന്നതിനു പകരം തടി ഉപയോഗിക്കുകയായിരുന്നു. ഇരുവശങ്ങളിലും സ്ഥാപിക്കാനായി കോണ്‍ക്രീറ്റ് പീസുകള്‍ കൊണ്ടുവന്നത് നാട്ടുകാര്‍ തിങ്കളാഴ്ച വൈകീട്ട് തടഞ്ഞിരുന്നു. ഇപ്പോള്‍ ഇത് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *