പൊതുസ്ഥലത്ത് മദ്യപാനം; ആലപ്പുഴയില്‍ സിപിഐഎം കൗണ്‍സിലര്‍ ഉള്‍പ്പടെ 7 പേര് അറസ്റ്റില്‍
ആലപ്പുഴ: പൊതുസ്ഥലത്ത് മദ്യപിച്ചതിന് സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെ എഴുപേരെ എടത്വ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൗണ്‍സിലര്‍ വി ആര് ജോണ്സന്, ശരത് ശശിധരന്, സജിത്ത്, അരുണ്‍ ചന്ദ്രന്, ഷിബന്‍, ശിവ ശങ്കര്‍, അര്ജുന് മണി എന്നിവരാണ് അറസ്റ്റിലായത്.
ചമ്പക്കുളം ചങ്ങങ്കരി പള്ളിയുടെ വഴിയില്‍ വാഹനം നിര്‍ത്തിയിട്ടായിരുന്നു മദ്യപാനം. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെയെല്ലാം സ്റ്റേഷനിലെത്തിച്ചു.