കായംകുളത്ത് നടുറോഡില്‍വെച്ച് എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം. നേതാവ്

Spread the love

ആലപ്പുഴ: കായംകുളത്ത് നടുറോഡില്‍വെച്ച് എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം. നേതാവ്. ചേരാവള്ളി ലോക്കല്‍ കമ്മിറ്റി അംഗമായ അഷ്‌കര്‍ നമ്പലശേരിയാണ് എസ്.ഐയെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മന്ത്രിയുടെ പരിപാടി നടക്കാനിരിക്കെ വാഹനം തടഞ്ഞതും ഹെല്‍മെറ്റ് വെച്ചു പോകാന്‍ പറഞ്ഞതുമാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
രണ്ടു ദിവസം മുമ്പ് ആലപ്പുഴയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പരിപാടി ഉണ്ടായിരുന്നു. ഇതിനിടെ മന്ത്രിക്ക് പോകാനുള്ള ഗതാഗത ക്രമീകരണം പോലീസ് ഏര്‍പ്പെടുത്തി. ഈ സമയത്ത് സംഭവസ്ഥലത്തെത്തിയ അഷ്‌കറിനെ പോലീസ് തടയുകയായിരുന്നു. ‘പാര്‍ട്ടി നേതാവിനെ എങ്ങനെ നിങ്ങള്‍ക്ക് തടയാന്‍ കഴിയും’ എന്ന് ചോദിച്ചുകൊണ്ട് ഇയാള്‍ പോലീസിനോട് തട്ടിക്കയറി. എന്നാല്‍ ബൈക്കിലിരുന്ന അഷ്‌കര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇത് പോലീസ് ചോദ്യം ചെയ്തതോടെ അഷ്‌കര്‍ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. എസ്‌ഐയോടെ ‘തല്ലണോ, തല്ലണോ, എങ്കില്‍ തല്ലിനോക്ക്’ എന്ന് അഷ്‌കര്‍ കയര്‍ത്തുകൊണ്ട് ചോദിക്കുന്നത് ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ കാണാം.
എസ്.ഐയോട് തട്ടിക്കയറിയതിന് പിന്നാലെ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോലീസിനെതിരെ ആരോപണമുന്നയിച്ചുകൊണ്ട് പോസ്റ്റിടുകയും ചെയ്തു. മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ പോലീസ് ശ്രമിച്ചു എന്നായിരുന്നു അരോപണം.

Leave a Reply

Your email address will not be published. Required fields are marked *