ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു. സന്തോഖ് സിങ് ചൗധരിയാണ് ഇന്നു രാവിലെ യാത്ര തുടങ്ങിയ ഉടനെ കുഴഞ്ഞുവീണത്.
പില്ലൗറില്‍വച്ച് ചൗധരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എംപി മരിച്ചതായി മുഖ്യമന്ത്രി ഭഗവന്ത് മന്‍ ട്വിറ്ററില്‍ അറിയിച്ചു.
എഴുപത്തിയഞ്ചുകാരനായ സന്തോഖ് സിങ് ചൗധരി പഞ്ചാബിലെ മുന്‍ മന്ത്രിയാണ്. എംപിയുടെ മരണത്തെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. ബുധനാഴ്ചയാണ് യാത്ര പഞ്ചാബില്‍ പര്യടനം തുടങ്ങിയത്.