ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മര്‍ദനം
പത്തനംതിട്ട: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മര്‍ദിച്ചെന്ന് പരാതി. പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛന്‍ സിബി, അമ്മ ലിന്‍സി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
പൂങ്കാവ് സ്വദേശി ആരോമലിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും ഇവര്‍ ആരോപിച്ചു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.