പഴകിയ ഇറച്ചിക്ക് പിന്നാലെ പാലും, കൊച്ചിയില്‍ 100 കവര്‍ പഴകിയ പാല്‍ പിടിച്ചെടുത്തു

Spread the love

 

 

 

 

 

 

 

കൊച്ചി: കൊച്ചി കളമശേരിയില്‍ പഴകിയ പാല്‍ പിടികൂടി. കുസാറ്റ് കാമ്പസിന് സമീപത്തെ ഡെയിലി മീറ്റ് എന്ന സ്ഥാപനത്തില്‍ നിന്നാണ് പഴകിയ പാല്‍ പിടികൂടിയത്. നഗരസഭാ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് കുസാറ്റ് കാമ്പസ് പരിസരത്ത് നിന്നും പാല്‍ പിടികൂടിയത്. ല 500 കിലോ അഴുകിയ ഇറച്ചി കളമശേരിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു, അതിന് തുടര്‍ച്ചയായാണ് ഭക്ഷ്യദുരക്ഷാ വിഭാഗം വീണ്ടും പരിശോധന ശക്തമാക്കിയത്.
100 പാക്കറ്റ് പാല്‍ ആണ് ഇപ്പോള്‍ പിടികൂടിയത്. നഗരസഭാ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാല്‍ പിടികൂടിയത്. ഇപ്പോള്‍ സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് നഗരസഭാ അധ്യക്ഷന്‍ സീമ കണ്ണന്‍ അറിയിച്ചു. ഷാര്‍ജ ലെസി എന്നിവ നിര്‍മ്മിക്കാനായി സൂക്ഷിച്ചിരുന്ന പാലാണ് പിടികൂടിയത്.
കളമശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്യത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശി ജുനൈസിന്റേതാണ് സ്ഥാപനം.

Leave a Reply

Your email address will not be published. Required fields are marked *