ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ‘ഓപറേഷന്‍ സുപ്പാരി’
തിരുവനന്തപുരം: നഗരത്തിലെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ‘ഓപറേഷന്‍ സുപ്പാരി’. സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു നടപടിക്ക് നിര്‍ദേശം നല്‍കി. ഗുണ്ടകളുടെ പ്രൊഫൈല്‍ തയ്യാറാക്കും.
ക്രിമിനല്‍ സംഘങ്ങളുടെ ഫോട്ടോ അടക്കം ശേഖരിക്കും. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കും. സ്ഥിരം കുറ്റവാളികള്‍ക്ക് എതിരേ കാപ്പ നടപടി ശകതമാക്കും. ഗുണ്ടാ സഹായം തേടുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരെയും നിരീക്ഷിക്കും.