സർക്കാർ ചിലവിൽ പാർട്ടി പരസ്യം; കെജ്രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ്
ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് .സര്ക്കാർ ചിലവിൽ പാർട്ടി പരസ്യം പത്രങ്ങളിൽ നൽകിയ സംഭവത്തിൽ ഗവർണറുടെ നിർദേശം അനുസരിച്ചാണ് നടപടി. ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നൽകിയത് .10 ദിവസത്തിനകം തുക അടയ്ക്കണം.
ഭരണഘടനാ വിരുദ്ധമായി ഉദ്യോഗസ്ഥരെ കൊണ്ട് നടപടി എടുപ്പിക്കുകയാണ് എന്ന് ആം ആദ്മി കുറ്റപ്പെടുത്തി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പരസ്യങ്ങൾ ഡൽഹിയിൽ അടക്കം നൽകുന്നു. ഈ പണം തിരിച്ചു പിടിച്ചോ എന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദിച്ചു.