തൻ്റെ പ്രാർത്ഥനകൾ ഫലിച്ചില്ലെന്ന് ആരോപിച്ച് യുവാവ് ക്ഷേത്രങ്ങൾ അടിച്ചു തകർത്തു
ഇൻഡോർ: . മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. രണ്ട് ക്ഷേത്രങ്ങളാണ് 24കാരനായ ശുഭം കൈത്വാസ് എന്നയാൾ അടിച്ചു തകർത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.
ചന്ദൻ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങൾ അടുത്തിടെ നശിപ്പിക്കുകയും വിഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ശുഭം കൈത്വാസിനെ പൊലീസ് തിരിച്ചറിഞ്ഞു. കുട്ടിക്കാലത്തെ ഒരു അപകടത്തിൽ കണ്ണിന് കേടുപാടുകൾ സംഭവിച്ചു. സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചെന്നും ഈ പ്രാർത്ഥന നടക്കാത്തതിൽ വിഷമമുണ്ടായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.