കലാമാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; വിജയികളെ ഇന്നറിയാം

Spread the love

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവാസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണുള്ളത്. അതായത് കലാകിരീടം ആര്‍ക്കെന്നറിയാന്‍ അവസനാ മത്സരം വരെ കാത്തിരിക്കേണ്ടി വന്നേക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം.
സ്വര്‍ണ്ണകപ്പിനായുള്ള നിര്‍ണ്ണായക പോരില്‍ ഇന്നലെ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നിലെത്തി. 808 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ കണ്ണൂരിന് 802 പോയിന്റാണ്. അവസാന ലാപ്പില്‍ മത്സരങ്ങള്‍ക്ക് വീറും വാശിയുമേറി. തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാം ദിനത്തില്‍ കാലിടറി.
നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ് തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിന്റ കുതിപ്പിന് ആക്കം കൂട്ടിയത്. കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ ചാമ്പ്യന്‍ സ്‌കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്‌കൂളിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ ചാമ്പ്യന്‍മാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നിലെത്തി.
അതെസമയം ഇന്നലെ കലോത്സവത്തില്‍ കോടതി അപ്പീലുമായെത്തിയ 100 ഓളം വിദ്യാര്‍ത്ഥികളുടെ മത്സരഫലം സംഘാടകര്‍ തടഞ്ഞു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സംഘാടകര്‍ പറയുന്നത്. ഇനി കോടതി ഇടപെടലുണ്ടായി ഫലം പ്രഖ്യാപിച്ചാലും ഓവര്‍ ഓള്‍ പോയന്റില്‍ ഉള്‍പ്പെടില്ല. ഇതാദ്യമായാണ് കോടതി അപ്പീലുമയി വരുന്നവരുടെ മത്സരഫലം തടയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *