ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത നാടായി കേരളം’; സര്‍ക്കാരിനെതിരെ കത്തോലിക്കാ സഭ

Spread the love

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നുവെന്ന് തൃശൂര്‍ അതിരൂപതാ മുഖപ്പത്രം വിമര്‍ശിക്കുന്നു. തുടര്‍ച്ചയായ വികല നയങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാരിന്റെ ജനക്ഷേമമുഖമല്ല. വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും അടക്കമുള്ള വി!ഷയങ്ങള്‍ നിരത്തിയാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം.
അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സര്‍ക്കാരിനെ കടന്നാക്രമിച്ചുള്ള വിമര്‍ശനം. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും, മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമാകുന്നു, ജനദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നത് സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നും മുഖപ്പത്രം പയുന്നു.

Leave a Reply

Your email address will not be published. Required fields are marked *