ജനപ്രതിനിധികളുടെ പ്രസംഗങ്ങള്‍ക്ക് അധിക നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല: സുപ്രീം കോടതി
മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍ തടയാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 19 -1 എ അനുഛേദപ്രകാരമുള്ള അവകാശത്തില്‍ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ജനപ്രതിനിധികളുടെ പ്രസംഗങ്ങള്‍ക്കു മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുന്‍ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് സുപ്രീം കോടതി പരിഗണിച്ചത്.