ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവരെ വെറുതെ വിടില്ലെ’; കര്‍ശന നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം: ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവരെ വെറുതെ വിടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. രാത്രി പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.
പൊതു ജനങ്ങളുടെ ജീവനേയും ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്ന ഈ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചകള്‍ ഇല്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 14 ജില്ലകളിലും പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് സംബന്ധിച്ച് പൊതുജനത്തിന് പരാതി നല്‍കാന്‍ കഴിയുന്ന സംവിധാനം ഉടന്‍ പ്രാവര്‍ത്തികമാകുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഇത്തരം സംഭവത്തില്‍ ലൈസന്‍സ് ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് തിരിച്ച് ലഭിക്കാന്‍ പ്രായസം നേരിടും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷണ ശാലകള്‍ ആളുകളുടെ ആരോഗ്യം കണക്കിലെടുത്ത് വൃത്തിയുള്ള ആഹാരം വിതരണം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.