രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ഡിസംബറില്‍ 8.3 %

Spread the love

ന്യൂഡല്‍ഹി : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ ആകുമെന്ന വിലയിരുത്തലുകള്‍ക്കിടെ, ഈ വിഷയങ്ങളില്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോള്‍, പുതുവര്‍ഷ ദിനത്തില്‍ ശ്രദ്ധേയമായ ചില കണക്കുകള്‍ പുറത്തുവന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരന്തരം പഠിക്കുന്ന സ്വതന്ത്ര സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതായാണ് വ്യക്തമാകുന്നത്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരന്തരം പഠിക്കുന്ന സ്വതന്ത്ര സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതായി വ്യക്തമാകുന്നത്. 8.3 ശതമാനമാണ് രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ നിരക്ക്. നംവബറിലിത് 8 ശതമാനമായിരുന്നു. നഗരങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബറില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10.9 ശതമാനവും ഗ്രാമങ്ങളില്‍ 7.44 ശതമാനവുമാണ്. നവംബറില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.96 ശതമാനമായിരുന്നു. ഗ്രാമങ്ങളില്‍ 7.55 ശതമാനവും. കേരളത്തില്‍ 7.4 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് ഹരിയാനയിലാണ്, 37.4 ശതമാനം. ഒഡിഷയിലാണ് ഏറ്റവും കുറവ് 0.9 ശതമാനം. കൊവിഡ് തീര്‍ത്ത പ്രതിസന്ധി ഇപ്പോഴും രാജ്യത്തെ തൊഴില്‍മേഖലയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *