സംസ്ഥാന സ്‌കൂള്‍ കലോത്സവം: മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

Spread the love

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ആരംഭിക്കും.മൂന്ന് മുതല്‍ ഏഴ് വരെയാണ് കലോത്സവം. മോഡല്‍ സ്‌കൂളില്‍ രാവിലെ 10ന് മന്ത്രി വി ശിവന്‍കുട്ടി രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും.

കലോത്സവത്തിനായി എത്തുന്ന ആദ്യ ജില്ലാ ടീമിന് രാവിലെ ഒമ്പതിന്റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. 10.10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ‘ഡോക്യു ഫിക്ഷന്‍ ‘ പ്രകാശിപ്പിക്കും. ഫറോക്ക് എച്ച്എസില്‍ കലോത്സവ തീം വീഡിയോ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശിപ്പിക്കും.

രാവിലെ 10.30ന് മാനാഞ്ചിറയില്‍ കലോത്സവ വണ്ടി എന്നപേരില്‍ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോയുണ്ട്. 11ന് മാനാഞ്ചിറയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി ഫ്‌ലാഷ് മോബ്.പകല്‍ ഒന്നിന് കലോത്സവ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ഏറ്റുവാങ്ങും. 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനത്ത്  മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും ചേര്‍ന്ന് വരവേല്‍ക്കും. രണ്ടു മണിക്കൂര്‍ കപ്പ് മാനാഞ്ചിറയില്‍ പ്രദര്‍ശനത്തിനുവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *