കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു, അടിവയറ്റില്‍ ചവിട്ടേറ്റത് പോലെ ക്ഷതം; യുവസംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന
യുവസംവിധായക നയന സൂര്യയുടെ മരണത്തില്‍ ദുരൂഹത. കഴുത്തു ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. 2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകളാണ് ഉള്ളത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്, അടിവയറ്റില്‍ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി.
പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. അസ്വഭാവിക മരണത്തിനു കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടി നിലയിലാണ് ഇപ്പോള്‍. നയനയുടെ മരണത്തിന് പിന്നിലെ ദുരൂഹതയില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് നയനയുടെ സുഹൃത്തുക്കളുടെ ആവശ്യം.
പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന സൂര്യ. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന ചിത്രം നയനയാണ് സംവിധാനം ചെയ്തത്. നിരവധി പരസ്യ ചിത്രങ്ങളും നയന ഒരുക്കിയിട്ടുണ്ട്.