പുതുവത്സര രാത്രിയില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടിയെന്ന് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്
തിരുവനന്തപുരം: പുതുവത്സര രാത്രിയില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടിയെന്ന പ്രചാരണം വ്യാജമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. നിയമപ്രകാരമുള്ള സമയത്തിനപ്പുറം തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അറിയിപ്പില്‍ പറയുന്നു.
രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകള് പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ്. നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്സൈസിന്റെ അറിയിപ്പില്‍ പറയുന്നു.
പുതുവര്‍ഷ ദിനത്തില്‍ ബാറുകള്‍ പുലര്‍ച്ചെ 5വരെ തുറക്കുമെന്നും ഔട്ട്ലറ്റുകള് പുലര്‍ച്ചെ ഒരു മണിവരെ തുറക്കുമെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. പരാതികള്‍ അറിയിക്കേണ്ട എക്സൈസ് വകുപ്പിന്റെ നമ്പര്‍: 9447178000, 9061178000.