വരവേല്‍ക്കാം…സന്തോഷവും ശാന്തിയും നിറഞ്ഞ പുതുവര്‍ഷത്തെ
2022 വിടപറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പുത്തന്‍ പ്രതീക്ഷകളുമായി 2023 നമ്മുടെ വാതില്‍പ്പടിയില്‍ എത്തി നില്‍ക്കുകയാണ്. ഒരു പുതിയ വര്‍ഷത്തിന്റെ ആരംഭം പഴയ കാര്യങ്ങളും പഴയ ആശങ്കകളും ഉപേക്ഷിച്ച് ജീവിതത്തിന്റെ പുതിയ അധ്യായം മാറ്റാനുള്ള സമയമാണ്.
2022 അവസാനിക്കാനിരിക്കെ പുതിയ അധ്യായത്തിന്റെ തുടക്കം ആഘോഷിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും. എന്നാല്‍ ഇപ്പോഴിതാ, പുതിയ വര്‍ഷത്തെ വരവേല്ക്കുമ്പോള് കൊവിഡ് നമ്മുക്ക് ചുറ്റും പോകാതെ എല്ലായിടത്തും തങ്ങി നില്ക്കുന്നു.
ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, പുറത്തുപോകുന്നതും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതും അഭികാമ്യമായിരിക്കില്ല.
പഴയതിനോട് വിടപറയുകയും പ്രതീക്ഷയും സ്വപ്നവും അഭിലാഷവും നിറഞ്ഞ പുതിയതിനെ സ്വീകരിക്കുകയും ചെയ്യുക. വരവേല്‍ക്കാം…സന്തോഷവും ശാന്തിയും നിറഞ്ഞ പുതുവര്‍ഷത്തെ. ഏവര്‍ക്കും പുതുവര്‍ഷ ആശംസകള്‍.