വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ചത്തു
വാകേരിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ചത്തു. പത്ത് വയസ് തോന്നിക്കുന്ന കടുവയുടെ ജഡം ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി.രണ്ട് ദിവസം മുന്‍പാണ് കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്.
ഇന്നലെ രാത്രി കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റിലേക്ക് കടുവ കയറിയതായി കണ്ടെത്തിയിരുന്നു. കടുവയുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാവാം ഇതെന്നാണ് സൂചന.
കടുവ ഭീതിയിലായ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വീണ്ടും കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയാല്‍ മയക്കുവെടിവെച്ച് വീഴ്ത്താനായിരുന്നു അധികൃതരുടെ നീക്കം.