വാഹനാപകടത്തില്‍ ഋഷഭ് പന്തിന് പരിക്ക്, കാര്‍ പൂര്‍ണമായും കത്തിനശിച്ചു

Spread the love

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്ക്. ഡല്‍ഹി -ദെഹ്‌റാദൂണ്‍ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. പന്ത് ഓടിച്ച വാഹനം ഡിവൈഡറിലിടിക്കുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചു. തലയ്ക്കും കാലിനും പരിക്കേറ്റ ഋഷഭ് പന്തിനെ ദെഹ്‌റാദൂണിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ റൂര്‍ക്കി യിലേക്ക് പോകുകയായിരുന്നു പന്ത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
പന്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാറാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിന് ഗുരുതമായി പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെടുമ്പോള്‍ പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. കാറിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *