കോട്ടയത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മോഷ്ടിച്ചു; ജീവനക്കാരന് സസ്‌പെന്‍ഷന്‍
കോട്ടയം: കോട്ടയത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മോഷ്ടിക്കാന്‍ ശ്രമിച്ച ജീവനക്കാരന് സസ്‌പെന്‍ഷന്‍. കൊല്ലം സ്വദേശി നെപ്പോളിയന്‍ ഫെര്‍ണാണ്ടസിനെതിരേയാണ് നടപടി.
180 മില്ലിയുടെ മദ്യക്കുപ്പിയാണ് നെപ്പോളിയന്റെ പക്കല്‍നിന്നു പിടികൂടിയത്. മുണ്ടിനുള്ളില്‍ ഒളിപ്പിച്ച കടത്താനായിരുന്നു ശ്രമം. ഇയാളില്‍നിന്ന് മദ്യം പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇതിനു പിന്നാലെ നെപ്പോളിയനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
മദ്യം വാങ്ങാന്‍ പുറത്തു ക്യൂ നിന്ന ആളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഇത് വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയായിരുന്നു നടപടി.