യുവാവിന്റെ കൈയും കാലും വെട്ടിയ കേസില്‍ ആറു പേര് കസ്റ്റഡിയില്‍
ആറ്റുകാല്‍: തിരുവനന്തപുരം ആറ്റുകാലില്‍ യുവാവിന്റെ കൈയും കാലും വെട്ടിയ കേസില്‍ ആറു പേര് കസ്റ്റഡിയില്‍. ശരത്തെന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. രണ്ട് മുഖ്യപ്രതികള്‍ ഉള്‍പ്പെടെ ആറു പേരെയാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡില്‍ എടുത്തത്. നിരവധി കേസുകളില്‍ പ്രതിയായ ശരത് ലഹരിക്കടിമയാണ്. കഞ്ചാവ് ഉപയോഗിച്ച ശേഷം സംഘത്തിലുള്ള മറ്റുള്ളവരുമായി തര്‍ക്കം പതിവായിരുന്നു. ആക്രമണത്തിന് കാരണവും ഇതാണ് എന്നാണ് പൊലീസ് നിഗമനം.