സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ്;

Spread the love

തിരുവനന്തപുരം: സോളര്‍ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. തെളിവില്ലെന്നുകാട്ടി സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ക്ലിഫ്ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് സിബിഐ അറിയിച്ചു.
പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സിബിഐ പറഞ്ഞു. കേസില്‍ എ.പി.അബ്ദുല്ലക്കുട്ടിക്കും ക്ലീന്‍ ചിറ്റ് നല്‍കി. നേരത്തെ കേസിലുള്‍പ്പെട്ട കെ.സി.വേണുഗോപാലിനും എ.പി.അനില്‍കുമാറിനും ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *