എംഎം മണിയെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചെന്ന് പരാതി
തൊടുപുഴ: മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണിയെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി. രാജാക്കാടിന് സമീപം വച്ചാണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശിഅരുണ്‍ എന്നയാളാണ് അസഭ്യം വിളിച്ചത്.
എം എല്‍ എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. എം എം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍ നിന്നും രാജാക്കാടിന് പോകുകയായിരുന്നു.
മറികടന്നുപോയ എംഎല്‍എയുടെ വാഹനത്തിന് പിന്നാലെയെത്തിയ അരുണ്‍, തന്റെ ജീപ്പ് മണിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം അസഭ്യം വിളിക്കുകയായിരുന്നു. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.