തീവ്ര ന്യൂനമർദ്ദം; തെക്കൻ കേരളത്തിൽ ഇന്നും മഴ കനക്കും;
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിലുണ്ട്.
കന്യാകുമാരിക്കും ലക്ഷദ്വീപിനും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ കിട്ടും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.