തൃശ്ശൂരില്‍ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Spread the love

തൃശ്ശൂര്‍ : തൃശ്ശൂര്‍ എറവില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചക്ക് 12:45 ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഭര്‍ത്താവും ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *