ബഫര്‍ സോണ്‍ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്. ബഫര്‍സോണ്‍, വായ്പാ പരിധി ഉയര്‍ത്തല്‍, കെറെയില്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ട്.
ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തിങ്കളാഴ്ച ഉച്ചയോടുകൂടി ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ഈ സമയത്താണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൂടിക്കാഴ്ചയ്ക്ക് ഇതുവരേയും അനുമതി നല്‍കിയിട്ടില്ല.
കേരളത്തില്‍ നിലവില്‍ ബഫര്‍സോണ്‍ വിഷയത്തില്‍ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ് എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നാണ് വിവരം. കെറെയില്‍ വിഷയത്തില്‍ രാഷ്ട്രീയ എതിര്‍പ്പിനെ മറികടക്കാനുള്ള ശ്രമവും കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും. ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിയ്ക്കൊപ്പം ഡല്‍ഹിയിലെത്തും.