ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ല, ചോര ഒഴുക്കിയും തടയും’: താമരശ്ശേരി ബിഷപ്പ്

Spread the love

കോഴിക്കോട്: തെളിനീരൊഴുക്കിയ മലയോര ജനതയ്ക്ക് ചോര ഒഴുക്കാനും അറിയാമെന്ന മുന്നറിയിപ്പുമായി താരമശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. മലമ്പനിയോടും മലപാമ്പിനോടും തോല്‍ക്കാത്തവര്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച ജനജാഗ്രത യാത്രയുടെ സമാപനത്തിലായിരുന്നു ബിഷപ്പിന്റെ പരാമര്‍ശം. സര്‍ക്കാരിനെതിരെ പരസ്യപോര്‍മുഖം തുറന്നിരിക്കുകയാണ് സഭ നേതൃത്വം.
കോഴിക്കോടിന്റെ മലയോര മേഖലയില്‍ സംഘടിപ്പിച്ച ജനജാഗ്രത യാത്രകളില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. സഭാ പിന്തുണയോടെ കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ ആശയക്കുഴപ്പം നീക്കി സ്ഥല പരിശോധന അടക്കം നടത്തണം. സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള നീക്കങ്ങള്‍ സംശയകരമെന്നും സഭാ നേതൃത്വം കുറപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *