ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു
ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ച മൂന്ന് പേരും ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരാണ്.
ഷോപിയാനിലെ മുഞ്ജ് മാര്‍ഗ് ഏരിയയില്‍ വച്ചാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് എകെ 47, രണ്ട് പിസ്റ്റളുകള്‍ എന്നിവ കണ്ടെടെുത്തു.
കൊല്ലപ്പെട്ട ഭീകരരില്‍ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരി പണ്ഡിറ്റ് പുരാണ കൃഷ്ണ ഭട്ടിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഷോപിയാന്‍ ജില്ലയിലെ ലത്തീഫ് ലോണ്‍ എന്നയാളാണ് ഒരു ഭീകരന്‍. മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയായ ബഹദൂര്‍ ഥാപ്പയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട അനന്ത്നാഗിലെ ഉമര്‍ നസീറുമാണെന്ന് കശ്മീര്‍ പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.