തിരുവനന്തപുരത്ത്പ ട്ടാപ്പകൽ യുവതിയെ വെട്ടിക്കൊന്നു.
തിരുവനന്തപുരം: പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) ആണ് മരിച്ചത്. പങ്കാളി വഴയില സ്വദേശിയായ രാകേഷിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ 9.30നാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.