സൗന്ദര്യ നഗരമായ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ തുപ്പിയാല്‍ കര്‍ശന നടപടി
കല്‍പ്പറ്റ: സൗന്ദര്യ നഗരമായ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ തുപ്പിയാല്‍ കര്‍ശന നടപടി. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ തുപ്പല്‍ നിരോധനം കര്‍ശനമാക്കാനൊരുങ്ങി നഗരസഭ. ടൗണില്‍ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗത്തിനെയും ഷാഡോ പോലീസിനെയും ചുമതലപെടുത്തിയിട്ടുണ്ടെന്നും, നഗര സൗന്ദര്യവും, ശുചിത്വവും നില നിര്‍ത്തുന്നതിന്റെ ഭാഗമായി നഗരത്തില്‍ തുപ്പുന്നതും, മലമൂത്ര വിസര്‍ജനം ചെയ്യുന്നവരെയും കണ്ടെത്തിയാല്‍ കേരള മുനിസിപ്പല്‍ ആക്ട് 341പ്രകാരം പിഴ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍മാന്‍
ടി കെ രമേശ് അറിയിച്ചു.എല്ലാദിവസവും ആരോഗ്യ വിഭാഗവും, ഷാഡോ പോലീസും പരിശോധന നടത്തും. മുറുക്കാന്‍ കടകള്‍ക്ക് മുന്നില്‍ മുറുക്കിതുപ്പുന്നതിനു അവരവരുടെ ചിലവില്‍ സംവിധാനം കണ്ടെത്തുകയും ആയതു വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം മുറുക്കാന്‍ കടകളുടെ ലൈസന്‍സ് റദ് ചെയുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. നമ്മുടെ നഗരം പൂക്കളുടെയും,ശുചിത്വ ത്തിന്റെയും,സന്തോഷത്തിന്റെയും നഗരമാണ് അത് കാത്തു സൂക്ഷിക്കാന്‍ എല്ലാവരോടും നഗരസഭയോടൊപ്പം ചേര്‍ന്നു നില്‍ക്കണമെന്നും ചെയര്‍മാന്‍ ടി.കെ. രമേശ് അറിയിച്ചു.