അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയിൽ ഇന്ത്യ–ചൈന സൈനികർ തമ്മിൽ സംഘർഷം

Spread the love

താവാംഗ്: അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയിൽ ഇന്ത്യ–ചൈന സൈനികർ തമ്മിൽ സംഘർഷം. ഇരുഭാഗത്തെയും സൈനികർക്കു പരുക്കേറ്റു. പിന്നാലെ ഇരു സൈന്യവും നിയന്ത്രണരേഖയിൽനിന്ന് പിൻമാറി. ചൈനയുടെ പ്രകോപനത്തിന് തിരിച്ചടി നൽകിയെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു.

അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ആയിരുന്നു സംഭവം. നിയന്ത്രണരേഖയിലേക്ക് എത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യൻ സേന നേരിടുകായിരുന്നുവെന്നാണ് വിവരം. കിഴക്കൻ ലഡാക്കിലെ സംഘർഷത്തിനുശേഷം ആദ്യമായാണ് ഇരു സേനകളഉം തമ്മിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിശദാംശങ്ങളാണ് സൈന്യം പുറത്തുവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചൈനീസ് സൈന്യം അരുണാചലിൽ പ്രകോപനം ആരംഭിച്ചത്. നിയന്ത്രണരേഖ ലംഘിക്കാനുള്ള ശ്രമമാണ് ഇന്ത്യ സൈന്യം അതിവേഗം കണ്ടെത്തി ചെറുത്തതെന്നാണ് കരസേന വൃത്തങ്ങൾ അറിയിച്ചത്.
സംഭവത്തെ തുടർന്ന് ഇരു വിഭാഗങ്ങളുടേയും കമാന്റർമാർ ഫ്‌ലാഗ് മീറ്റിംഗ് അടിയന്തി രമായി വിളിച്ചുചേർത്തെന്നും ചൈനയുടെ നടപടിക്കെതിരെ ശക്തമായ താക്കീത് നൽകിയെന്നുമാണ് വിവരം. അരുണാചൽ മേഖലയിൽ അതിർത്തിയിലെ നിയന്ത്രണ രേഖ കടന്നുപോകുന്ന പ്രദേശത്തെ ചൊല്ലിയുള്ള അവ്യക്തതയാണ് ചൈന മുതലാക്കാൻ ശ്രമിക്കുന്നത്. നിബിഢ വനമേഖലകളും ചെങ്കുത്തായ പർവ്വത നിരകളും ഒരു പോലെ അതിർത്തി രക്ഷ ദുഷ്‌ക്കരമാക്കുന്ന സ്ഥിതിയാണുളളത്.

Leave a Reply

Your email address will not be published. Required fields are marked *