ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം

Spread the love

ന്യൂ‍ഡൽഹി:-2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ  രാവിലെ എട്ടുമുതൽ തുടങ്ങി ഫലം ഉച്ചയോടെ അറിയാം.

ഗുജറാത്തിൽ എക്സിറ്റ് പോൾഫലങ്ങൾ വൻഭൂരിപക്ഷം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ബി.ജെ.പി. കോൺഗ്രസിന്റെ സീറ്റുകൾ 16-51 എന്ന നിലയിലേക്ക് താഴുമെന്നും പറയുന്നു.

ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനം ഭരണകക്ഷിയായ ബി.ജെ.പി.യെയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെയും ഒരുപോലെ ആശങ്കയിലാക്കുന്നു.

ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന െമയിൻപുരി ലോക് സഭാമണ്ഡലത്തിലും അഞ്ച്‌ സംസ്ഥാനങ്ങളിലായി ആറ്‌ നിയമസഭാമണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *