വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് രണ്ട് പേര് മരിച്ചു
ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് രണ്ട് പേര് മരിച്ചു. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.
ജോലിക്കിടെ ഏണി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഇരുവരെയും ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.